അഞ്ചല്‍ : മഴക്കാലം എത്തുന്നതോടെ ഉണ്ടാകാന്‍ ഇടയുള്ള പകർച്ചവ്യാധികൾ ചെറുക്കാന്‍ മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികള്‍ക്കു തുടക്കം കുറിച്ച് ഏരൂര്‍ ഗ്രാമപഞ്ചായത്ത്.
പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏരൂർ ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സമിതി അധ്യക്ഷ ജെസി മേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും വിപുലമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
ഓരോ വാർഡിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളും തോടുകളും ശുചീകരിക്കാനും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചി ട്ടുണ്ട്.